Books Available For Hire

KL0015
ഇങ്ക്വിലാബ്.

തകഴി.
മണൽകുനയുടെ അപ്പുറത്തു നിന്നും മണൽകൂനയ്ക്ക് മുകളിലായി ഒരു പതാക ഉയരുന്നു. അത് ജോസഫ് വഹിച്ചിരുന്ന രക്തപതാകയാണെന്നു അവനു തോന്നി. ആവേശഭരിതനായി അവൻ വീണ്ടും മുദ്രാവാക്യം മുഴക്കി. 'ഇങ്ക്വിലാബ് സിന്ദാബാദ്.'

KL0016
സൂസന്നയുടെ ഗ്രന്ഥപ്പുര

അജയ് പി. മങ്ങാട്ട്.
പുസ്‌തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാർഥ്യവുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന വിസ്‌മയലോകത്തേക്കുള്ള ഭാവനാസഞ്ചാരമാണിത്. ഒപ്പം, സങ്കീർണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സിന്റെ ഇരുൾവഴികളിലൂടെയുമുള്ള അവസാനമില്ലാത്ത അന്വേഷണംകൂടിയാകുന്ന രചന.

KL0013
മഞ്ഞവെയിൽ മരണങ്ങൾ

ബെന്യാമിൻ
പുസ്തകത്തിന്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് 'മഞ്ഞവെയിൽ മരണങ്ങൾ', ഭാവനാപുസ്തകങ്ങളുടെയും. ബെന്യാമിന്റെ നോവലെഴുത്തിനുള്ളിൽ അതിന്റെ ഇരട്ടയായ അന്ത്രപ്പേറിന്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിന്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്.

KL0014
നാലുകെട്ട്

 

എം.ടി. വാസുദേവൻ നായർ.

അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും ജീവിതത്തി ന്റെ നെടുങ്കൻ കാരാഗൃഹങ്ങളും വ്യക്തി യെ ആഹരിക്കുന്നതിന് നാക്കുനീട്ടി ആ ഞ്ഞെടുക്കുന്ന കാലസന്ധികളിലൂടെ അപ്പു 'ണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴു തപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു. നോവൽ ഏറ്റവും സത്യസന്ധമായ സാമൂ ഹികചരിത്രമാവുന്നതിൻ്റെ ഒരുദാഹരണ വുമാണ് നാലുകെട്ട്.  .

KL0011
കെ ആർ ഗൗരിയമ്മ ആത്മകഥ

സ്വാതന്ത്ര്യാനന്തരകാലത്തെ കലുഷമായ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലൂടെ കേരളത്തെ കൈപിടിച്ചുനടത്തിയവരിൽ പ്രമുഖയായ ഗൗരിയമ്മ ,  കേരളരാഷ്ട്രീയചരിത്രം തിരുത്തിക്കുറിച്ച ഗൗരിയമ്മയുടെ ഇതിഹാസസമാനമായ ജീവിതകഥ

KL0012
എം. ടി. വാസുദേവൻ നായർ

ഡോ. കെ. ശ്രീകുമാർ

മലയാളസാഹിത്യത്തെ വിശ്വസാഹിത്യത്തിൻ്റെ വിതാനങ്ങളിലേക്ക് ഉയർത്തിയ എം.ടി. വാസുദേവൻ നായരുടെ ജീവചരിത്രം. കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങി പല തലങ്ങളുള്ള എം.ടിയുടെ ജീവിതത്തെ സമഗ്രമായി ആവിഷ്കരിക്കുന്ന പുസ്‌തകം.

KL0017
ഇ എം എസ് ആത്മകഥ

ആത്മകഥാസാഹിത്യത്തിലെ അമൂല്യഗ്രന്ഥം. ഏഴു പതിറ്റാണ്ടോളം ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിച്ച ഇ. എം. എസിൻ്റെ ആത്മകഥ നമ്മുടെ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രം കൂടിയാണ്. . ഒരു മലയാളിക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത വിശിഷ്ട ഗ്രന്ഥം

KL0018
പൊനം

 

കെ.എൻ. പ്രശാന്ത്
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടു പോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളി ലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽ പ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തു കാരൻ കാടും ചോരക്കളിയും കാമവും നായകജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്തവിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ്

KL0019
മഞ്ഞ്

 

എം.ടി. വാസുദേവൻ നായർ.
അവ്യക്തതയിലെ വ്യക്തതയും അപൂർണ്ണതയിലെ പൂർണ്ണതയുമുള്ള ഒരു ഭാവഗാനം. ഭൂതകാലത്തിൻ്റെ ശബ്ദങ്ങളും വർണ്ണങ്ങളും വർത്തമാനത്തിലേക്കു തിരിച്ചുവരുന്ന കവിത. മനസ്സിൻ്റെ താഴ്‌വരയിൽ ഉരുകിയുറയുന്ന മഞ്ഞുകട്ടകളുടെ അനുഭവം! കാലത്തിൻ്റെ ചലനത്തിലും നിശ്ചലതയിലും കാത്തിരിക്കുന്ന മനുഷ്യരും പ്രകൃതിയും.

KL0020
ലോല

 

പി. പത്മരാജൻ.

"ഞാൻ ഗന്ധർവൻ... ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിൻ്റെ ചുണ്ടിൻ്റെ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി-"ഇത് തന്റെ വിഖ്യാതമായ തിരക്കഥയിൽ കഥാപാത്രത്തിന് പറയാനായി മാത്രം പത്മരാജൻ എഴുതിയ ഡയലോഗല്ല.  പ്രണയത്തിന്റെ ശാരീരികവും സാമൂഹികവുമായ തലങ്ങൾ പത്മരാജൻ അനശ്വരമായി ആവിഷ്‌കരിച്ചു

©Copyright. All rights reserved.

We need your consent to load the translations

We use a third-party service to translate the website content that may collect data about your activity. Please review the details in the privacy policy and accept the service to view the translations.