
KL0004
ANNA KARENINA
ലിയോ ടോൾസ്‌റ്റോയ്.
പ്രൗഢവും വശ്യവുമായ ഭാവനയുടെ സർഗരശികൾകൊണ്ട് ലോകമെങ്ങുമുള്ള വായനക്കാരെ വിസ്‌മയിപ്പിച്ച മഹാനായ ലിയോ ടോൾസ്റ്റോയിയുടെ
അനശ്വര രചന.

KL0001
Vaikom Muhammed Basheer's Complete Works.
നമ്മുടെ സാഹിത്യത്തിലെ വര്‍ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് അരനൂറ്റാണ്ടു മുമ്പ് ഒരു മനുഷ്യന്‍ മലയാളത്തിന്റെ മുന്നിലേക്കു കടന്നുവന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യന്റെ പിന്നാലേ വാക്കുകള്‍ കരഞ്ഞുവിളിച്ചു നടന്നു. തന്റേതു മാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മറ്റെല്ലാ എഴുത്തുകാരില്‍നിന്നും ഒറ്റപ്പെട്ടുനിന്ന,ഭാഷയുടെ അര്‍ത്ഥമായി മാറിയ വൈക്കം മുഹമ്മദ് ബഷീര്‍.

KL0003-
ലിയോ ടോൾസ്റ്റോയി ഉയിർത്തെഴുന്നേല്പ്.
ലിയോ ടോൾസ്റ്റോയിയുടെ വിശ്വോത്തര കൃതികളുടെ നിരയിലെ അവസാന രചന. മനുഷ്യത്വത്തിന്റെ സ്നേഹമഞ്ഞിൽ ഉൾകുളിരാർന്ന് മഹാമുഹൂർത്തങ്ങളിലൂടെയാകുന്നു ഈ കൃതിയിലൂടെയുള്ള നമ്മുടെ വായനാപര്യടനം. തിന്മയുടെ ഇരു തീരങ്ങളുടെ ഘനസാന്ദ്രത..... മൂല്യബോധത്തിന്റെ വിസ്ഫോടനാവസ്ഥയിൽ നമ്മെ വിവശരാക്കുന്ന
മഹാരചനയുടെ ഹൃദ്യമായ പരിഭാഷ.

KL0002
ഒരു ദേശത്തിൻ്റെ കഥ
S. K. Pottekkatt
ഒരു ദേശത്തിൻ്റെയും അവിടെ ജീവിച്ച തലമുറ യുടെയും ഹൃദയത്തുടിപ്പുകൾ പൊറ്റെക്കാട്ടിൻ്റെ ആത്മകഥാപരമായ ഈ നോവലിൽ വശ്യസുന്ദരമായി ഇതൾ വിരിഞ്ഞു നിൽക്കുന്നു.
Books Available For Hire

KL0006
Mother Mary Comes To Me
Arundhati Roy.
ARUNDHATI ROY'S first work of memoir, this is a soaring account, both intimate and inspiring, of how the author became the person and the writer she is, shaped by circumstance, but above all, by her complex relationship to the extraordinary, singular mother she describes as 'my shelter and my storm.

KL0005
യയാതി
വി.എസ്. ഖാണ്ഡേക്കർ
1958-67 കാലഘട്ടത്തിൽ വിവിധ ഭാരതീയഭാഷക ളിൽ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും മെച്ചപ്പെട്ട കൃതിക്കുള്ള ജ്ഞാനപീഠ പുരസ്‌കാരം നേടിയ നോവലാണ് യയാതി. തന്റെ നോവലിനെപ്പറ്റി നോവലിസ്‌റ്റ് ഇങ്ങനെയെഴുതി: "എൻ്റെ നോവലുകൾ ദേവാ ലയത്തിലെ ഗർഭഗൃഹത്തിലെരിയുന്ന നിലവിളക്കു കളാണ്. ചുറ്റുമുള്ള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനിൽക്കുന്ന കമനീയങ്ങളായ നിലവിളക്കുകൾ" യയാതിയുടെ ഈശ്വരമായ പ്രഭാപുരം ഭാരതത്തിൻ്റെ സർഗ്ഗാത്മകതയെ പ്രകാശമാനമാക്കി.

KL0007
നാലുകെട്ട്
എം.ടി. വാസുദേവൻ നായർ.
അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും ജീവിതത്തി ന്റെ നെടുങ്കൻ കാരാഗൃഹങ്ങളും വ്യക്തി യെ ആഹരിക്കുന്നതിന് നാക്കുനീട്ടി ആ ഞ്ഞെടുക്കുന്ന കാലസന്ധികളിലൂടെ അപ്പു 'ണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴു തപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു.

KL0008
മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ
ബെന്യാമിൻ
മാന്തളിർ എന്ന ഗ്രാമം.
മതവും രാഷ്ട്രീയവും അവിടത്തെ ജീവവായുവാണ്. സഭയും പാർട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. അവയുണ്ടാക്കുന്ന സംഘർഷങ്ങളെ ആക്ഷേപഹാസ്യത്തിൻ്റെ കളിമട്ടിൽ അവതരിപ്പിക്കുകയാണ് ബെന്യാമിൻ.

KL0009
സാപിയൻസ്
നിസ്സാരരായ ആൾക്കുരങ്ങുകളിൽ നിന്നും ലോകാധിപരിലേക്കുള്ള നമ്മുടെ വളർച്ചയുടെ അസാധാരണ ചരിത്രത്തിൻ്റെ ത്രസിപ്പിക്കുന്ന വിവരങ്ങൾ.

KL0010
ഒട
ജിൻഷ ഗംഗ
ഒമ്പത് കഥകളുള്ള ജിൻഷ ഗംഗയുടെ ആദ്യ ചെറുകഥാസമാഹാരം.
