KL0022
ദൈവത്തിന്റെ സ്വന്തം വക്കീൽ

ജോമോൻ പുത്തൻപുരയ്ക്കൽ.
നീതിക്ക് വേണ്ടിയുള്ള നിരന്തരപോരാട്ടങ്ങളുടെ ചരിത്രം പലതുണ്ട്. ആ കൂട്ടത്തിൽ ഏറെ വ്യത്യസ്ത‌മാണ് സിസ്റ്റർ അഭയ കൊലക്കേസിൽ സത്യം പുറത്തു കൊണ്ടു വരാൻ നടത്തിയ ഒറ്റയാൾ പോരാട്ടം.ജീവിതത്തിൻ്റെ വിവിധ തുറകളിൽ പ്രതിഷേധത്തിന്റെ ആളിക്കത്തുന്ന അഗ്‌നിക്ക് മീതെ നടന്നുനീങ്ങിയ ഒരു മനുഷ്യാവകാശ പ്രവർത്തകന്റെ ജീവിതാനുഭവങ്ങൾ കോറിയിട്ട കാലം കാത്തിരുന്ന പുസ്‌തകം.

KL0024
വണ്ടിക്കാളകൾ

 

മാധവിക്കുട്ടി.
"വിരഹത്തിന്റെ സമയപരിധി ക്രമേണ വർധിക്കുന്നതായി അനസൂയയ്ക്ക് തോന്നി. അദ്ദേഹത്തിൻ്റെ അഭിനിവേശം കെട്ടടങ്ങിയോ? അതോ യൗവനയുക്തയായ ഒരു ബദൽ അദ്ദേഹം നേടിയെടുത്തോ? പതിനേഴ് വയസ്സുകാരിയായ ഒരു പെണ്ണിൻ്റെ കൂടെ ഒരൊഴിവുകാലം ചെലവാക്കിയാൽ താൻ വീണ്ടും ഒരു യുവാവായി മാറുമെന്ന് എത്ര തവണ തന്നോട് പറഞ്ഞിരിക്കുന്നു! അത്തരം പ്രസ്‌താവനകൾ തന്നെ കലശലായി വേദനിപ്പിച്ചു. 

KL0023
വൈറസ്

 

AISWARYA KAMALA 
കൊറോണ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ സാൻഗ്രിയേൽ ഹോസ്പിറ്റലിന്റെ പിന്നാമ്പുറരഹസ്യങ്ങൾ അന്വേഷിക്കുന്ന കൃതി. ഇസയെന്ന നഴ്സിന്റെ പൊരുതലും പ്രതിരോധവും ആതുര സേവനത്തിന്റെ മാസ്ക് ധരിച്ച് നടത്തുന്ന കുടിലതകളും ഒരു കുറ്റാന്വേഷണ കൃതിയിലെന്ന പോലെ ചുരുൾ നിവരുന്നു. മനുഷ്യൻ വൈറസിനെക്കാൾ അപകടകാരിയാണെന്ന സത്യാനന്തരകാല യാഥാർത്ഥ്യത്തിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട് ഈ കൃതി.

KL0021
രണ്ടാമൂഴം

 

എം.ടി. എന്ന രണ്ടക്ഷരം ഒരു സാംസ്കാ രിക ചിഹ്നം തന്നെയായിമാറിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. എഴുതിയതിലെല്ലാം തന്നെയും കാലത്തെയും മനുഷ്യാവസ്ഥ യുടെ ഇരുൾവെളിച്ചങ്ങളെയും അദ്ഭുതദീ പ്തിയോടെ കൊത്തിവെച്ച ഈ എഴുത്തു കാരന്റെ 'രണ്ടാമൂഴം' ഇന്ന് ഒരു വിശുദ്ധ പുസ്ത‌കത്തിന്റെ പദവി കൈവരിച്ചിട്ടുണ്ട്. 

Books Available For Hire

KL0026
ലണ്ടൻ ടു കേരള.

 

രാജേഷ്‌ കൃഷ്‌ണയുടെ ലണ്ടനിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയെ ഏറ്റവും ചുരുക്കി വിവരിച്ചാൽ അത് കടന്നുപോന്നത് രണ്ടു ഭൂഖണ്ഡങ്ങൾ 19 രാജ്യങ്ങൾ, 75 നഗരങ്ങൾ, 49 ദിവസ ങ്ങൾ. 20000 കിലോമീറ്ററുകൾ എന്നിവ യിലൂടെയാണ്. ഇത്തരമൊരു സംരംഭത്തിൽ എത്രപേർ ഇതിനുമുമ്പും ഇതിനു ശേഷവും ഏർപ്പെട്ടിട്ടുണ്ട് എന്നത് അപ്രസക്തമാണ്. യാത്ര നടത്തിയ വ്യക്തി അതിനെ എങ്ങനെ അനുഭവിച്ചു എന്നതാണ് ഓരോ യാത്രയെയും സവിശേഷമാക്കുന്നത്.

KL0025
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ.

ജവാഹർലാൽ നെഹ്രു.
1928 ലെ വേനൽക്കാലത്ത് എൻ്റെ മകൾ ഇന്ദിര, ഹിമാലയത്തിലുള്ള മുസ്സുറിയിലും ഞാൻ അടിവാരത്തുള്ള സമഭൂമിയിലും താമസിക്കുമ്പോൾ അവൾക്കെഴുതിയതാണ് ഈ കത്തുകൾ

KL0027
ആൾക്കൂട്ടം

 

ആനന്ദ്
"ഭൗതികയാഥാർത്ഥ്യത്തെ ആനന്ദ് ഒരു രാഷ്ട്രീയ പ്രചാരകനെപ്പോലെയോ ഡോക്യുമെൻ്ററി നോവലിസ്റ്റിനെപ്പോലെയോ ആശിസ്സ് ചൊല്ലി സ്വീകരിക്കുന്നില്ല. ഭൗതികയാഥാർത്ഥ്യങ്ങൾ എഴു ത്തുകാരനെ നിയന്ത്രിക്കുന്നില്ല സ്വാധീനിക്കുന്നില്ല.... എഴുത്തുകാരനോട് സഹകരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ വസ്‌തുതകളല്ല വസ്തുതകൾക്കു നേരേയുള്ള എഴുത്തുകാരൻ്റെ മനോഭാവമാണ് ആൾക്കൂട്ടത്തിന് അഗാധതാളം നലല്ക്കുന്നത്. 

KL0028
തത്ത്വമസി

 

സുകുമാർ അഴീക്കോട്
അനശ്വര മഹിമാവാർന്ന ഒരു തത്ത്വജ്ഞാന ത്തിൻ്റെ നേരേ തൻ്റെ ഹൃദയം കാലത്തികവിൽ സമർപ്പിക്കുന്ന കൃതജ്ഞതയുടെയും കൃതാർ ത്ഥതയുടെയും ഉപഹാരമാണ് അഴിക്കോടിൻ്റെ തത്ത്വമസി. പാരാവാരസദൃശമായ വേദോപനി ഷത്തുകളുടെ സാരസംഗ്രഹമാണ് ഈ കൃതി.

KL0029
നിർമിത ബുദ്ധി കാലത്തേ സമൂഹിക രാഷ്ട്രീയ ജീവിതം

ദീപക് പി.
ഈ പുസ്തകം ലക്ഷ്യമിടുന്ന കാര്യങ്ങൾ നാലായി കാണാം. ഒന്നാമത്. വിവരാധിഷ്‌ഠിത സാങ്കേതിക വിദ്യകൾ ഒട്ടുമേ അരാഷ്ട്രീയമല്ല എന്ന ബോധ്യം സമൂഹത്തിലേക്കെത്തിക്കുക. രണ്ട്. കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ സാങ്കേതികവിദ്യയുടെ രാഷ്ട്രീയം ഒരു ചർച്ചാവിഷയമായി അവതരിപ്പി ക്കുക. മൂന്ന്, വായനക്കാർക്ക് ഇത്തരം സാങ്കേതി കവിദ്യകൾ തുടർന്നും ഉപയോഗിക്കുമ്പോൾതന്നെ അവയുടെ സ്വാധീനവലയത്തിൽനിന്നും ഒരു കൈ യകലം പാലിക്കാൻ സാധിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ക്രമീ കരിക്കാൻ ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുക.

KL0030
ആൽകെമിസ്റ്റ്

 

പൗലോ കൊയ്ലോ
ലോകത്തെ മുഴുവൻ മാസ്‌മരികവലയത്തിലാഴിത്തിയ പൗലോ കൊയ്‌ലോയുടെ നോവൽ തൻ്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി നേടി ഈജിപ്‌ഷ്യൻ മരുഭൂമികളിലേക്ക് സാൻ്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ് തികച്ചും അജ്ഞാതമായ ആ നിധി തേടിയുള്ള യാത്രയിൽ. പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിക്കുമോയെന്ന ആശങ്കയിൽ യാത്ര തുടങ്ങിയ സാന്റിയാഗോയെ കാത്തിരുന്നത് വിസ്‌മയങ്ങളായിരുന്നു ലോകസത്യങ്ങളും നന്മകളും തൻ്റെ ഉള്ളിൽ കുടിയിരിക്കുന്ന നിധിയെ അവനു വെളിവാക്കി ക്കൊടുക്കുന്നു നമ്മുടെ സുഹ്നങ്ങളുടെ ശക്തിയെ തീരിച്ചറിയാനും സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപിത രാക്കുന്നു സാന്റിയാഗോയുടെ ജീവിതകഥ.

©Copyright. All rights reserved.

We need your consent to load the translations

We use a third-party service to translate the website content that may collect data about your activity. Please review the details in the privacy policy and accept the service to view the translations.