Books Available For Hire

KL0031
ആരാച്ചാര്‍

 

കെ.ആർ. മീരയുടെ ആരാച്ചാർ എല്ലാ അർത്ഥ ത്തിലും ഭാവിയുടെ ചരിത്രം പറയുന്ന ആഖ്യാന മാതൃകകളിലൂടെ നോവൽസാഹിത്യത്തിൽ നവ സംവേദനവഴി തുറന്നിരിക്കുന്നു. ഇതു ഭാഷയിലും ഭാവത്തിലും ദർശനത്തിലും ഭാവിമലയാളത്തിൻ്റെ വഴിയാണ്. ഓർമ്മയും ഓർമ്മയുടെ വ്യാഖ്യാനവും ഭാവിയുടെ ഓർമ്മയും കലർന്നുണ്ടാകുന്നതാണ് ആരാച്ചാരി'ലെ ഭാവിമലയാളം. ഭാവിനോവൽ

KL0032
സമ്പർക്കക്രാന്തി

 

വി. ഷിനിലാൽ
രാജ്യത്തിൻറെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് സൈറൺ ഉയർന്നു. സമകാലിക ഇന്ത്യയുടെ ചരിത്രത്തിലൂടെ സമ്പർക്കക്രാന്തി ഓടിത്തുടങ്ങി ചലിക്കുന്ന തീവണ്ടി ക്കുള്ളിൽ വിവിധ കാലങ്ങൾ യാത്രികരോടൊപ്പം ഇഴചേർന്നു സഞ്ചരിച്ചു വ്യത്യസ്ത സംസ്ക്‌‌കാര ങ്ങളിൽക്കൂടി, ഭാഷാ വൈവിധ്യങ്ങ ളിൽക്കൂടി വിവിധ ജനപഥങ്ങളിൽ ക്കൂടി സമ്പർക്കുക്രാന്തി യാത്ര തുടരുന്നു.

KL0033
അയ്യങ്കാളി

 

ടി.എച്ച്.പി. ചെന്താരശ്ശേരി
അയ്യങ്കാളിയുടെ ജീവിതം കേരളത്തിൻ്റെ സാമൂഹ്യ സാംസ്ക്‌കാരിക പരിവർത്തന ചരിത്രത്തിലെ ഒരു വീരേതിഹാസമാണ്. ചരിത്രം സൃഷ്ടിച്ചുകൊണ്ട് കേരള ചരി ത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്ന ആ യുഗപുരുഷൻ വിധിയോട് പൊരുതി ജയിച്ച വിപ്ലവകാരിയായിരുന്നു. അനീതിക്കെതിരായി മനുഷ്യാവകാശങ്ങൾ ക്കുവേണ്ടി അടരാടാൻ സ്വന്തം ജനതയെ സാധുജനപരിപാലന സംഘത്തിൽ അണിനിരത്തിയ ആ മഹാനെപ്പറ്റിയുള്ള ബൃഹത്തായ ഒരു ജീവചരിത്ര ഗ്രന്ഥമാണിത്.

KL0034
വേരുകൾ 

 

മലയാറ്റൂർ രാമകൃഷ്‌ണൻ
“ഭൂത-വർത്തമാനങ്ങൾ ഒരേ ആഖ്യാനപ്രവാഹ ത്തിൽ ഇണക്കി ആഖ്യാനകാലത്തെ വിച്ഛിന്നമാക്കുകയാണ് വേരുകളിൽ മലയാറ്റൂർ. 
വേരുകൾ ഭൂത കാലവും ഓർമ്മയുമാണ്. രഘുവിൻ്റെ ഓർമ്മകൾ ഭൂതകാലത്തേക്കു നീങ്ങുന്നു. ഗ്രാമത്തിലെ വീടും പറമ്പും വിൽക്കാൻ തീരുമാനിക്കുമ്പോൾ അയാൾ അനുഭവിക്കുന്ന സംഘർഷമാണ് വേരുകളിൽ നോവലിസ്റ്റ് ആവിഷ്‌കരിക്കുന്ന പ്രധാന പ്രശ്ന‌ം. പൈതൃകമാണ് ഇവിടെ ഭൂതകാലം. 

KL0035
അഗ്നിസാക്ഷി

 

ലളിതാംബിക അന്തർജനം
അഗ്നിയിൽ സ്‌ഫുടംചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിൻ്റെ കഥ. ഒരു സമുദായ ത്തിന്റെയും സമൂഹത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും ചരിത്രവും സംസ്‌കാരവും ആ ജീവിതത്തിൻ്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തർജനം അതുവരെയുള്ള ആഖ്യാനങ്ങളിൽനിന്ന് വേറിട്ടൊരു നോവൽപ്പാത സൃഷ്ടിക്കുന്നു.

KL0036
Sachin Tendulkar 

 

ലോകക്രിക്കറ്റിലെ ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറുടെ ആത്മകഥ.
ജീവിതത്തിൽ നാമോരോരുത്തരും പിന്തുടരേണ്ട അർപ്പണബോധത്തിന്റെയും സത്യസന്ധതയുടെയും രാജ്യസ്നേഹത്തി ന്റെയും നേർക്കുപിടിച്ച കണ്ണാടിയാണ് ഈ കൃതിയെന്ന് നിസ്സംശയം പറയാൻ സാധിക്കും

KL0038
 പാവങ്ങൾ

 

വിക്ടർ ഹുഗോ 
ലോകസാഹിത്യത്തിൽ എന്നും നിലനില്ക്കുന്ന ലെ മിസെറാബ്ലെ ഏറെ ജനപ്രീതിയാർജിച്ച മികച്ച സാഹിത്യകൃതി എന്ന അപൂർവ ജനുസ്സിൽപ്പെടുന്നു. വെറുമൊരു നോവൽ അല്ല വിക്കോർ യൂഗോയുടെ ഈ കൃതി, മഹത്തായ ഒരു സ്‌മാരകമാണ്. ജനാധിപത്യപരമായ ആദർശവാദത്തിൻ്റെ ഉത്തമോദാഹരണമായ ഈ ഫ്രഞ്ച് നോവൽ ആധുനികലോകത്തിൻറ പരുക്കൻ യാഥാർഥ്യങ്ങൾക്കു മീതേ ഉയർന്നുനില്ക്കുന്ന ഒരു സാഹിത്യാദ്‌ഭുതമാണ്.
 

KL0040
ആലഹായുടെ പെൺമക്കൾ

സാറാജോസഫ്
നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമർന്നു പോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെ ടുക്കുകയാണ് ഈ നോവലിൽ. ഒരുച്ചാടനത്തിന്റെ ഭാഷയും ശക്തിയുമുള്ള ആലാഹയുടെ നമ സ്കാരം ക്രിസ്തീയ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം ഈ നോവലിൽ ആവിഷ്‌കരിക്കുന്നു.
മലയാളത്തിൽ അത്യപൂർവ്വമെന്ന് വിശേഷിപ്പിക്കാവുന്ന മാന്ത്രികശക്തിയുള്ള ഭാഷയും സ്വരവും കാഴ്ചകളും, നവീനമായൊരു ഇന്ദ്രിയാനുഭൂതി നല്‌കുന്നു.

KL0039
ഒരിക്കൽ 

 

എൻ. മോഹനൻ
സ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കുട്ടിക്കൊണ്ടുപോയി. പൊടുന്നനെ ഒരു ദിവസം യാത്രപറയുക പോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീക‌രണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ രചന.

KL0037
പി. ഗോവിന്ദപിള്ള

 

ഡോ. ചന്തവിള മുരളി
മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയുടെ സമഗ്രമായ ജീവചരിത്രം. സിദ്ധാന്തവും പ്രയോഗവും ഒരേ നാണയത്തിൻ്റെ ഇരുപുറങ്ങളാണെന്നു വിശ്വസിച്ച് അതിനുവേണ്ടി ജീവിതം സമർപ്പിച്ച പി. ജി.യുടെ ജീവിത കഥ. അതിബൃഹത്തായ ഒരു കാലഘട്ടത്തിന്റെ ചരിത്രപരമായ അടയാളപ്പെടുത്തൽ കൂടി നിർവ്വഹിക്കുന്ന ഗ്രന്ഥമാണ്.

©Copyright. All rights reserved.

We need your consent to load the translations

We use a third-party service to translate the website content that may collect data about your activity. Please review the details in the privacy policy and accept the service to view the translations.