KL0042
സുന്ദരികളും സുന്ദരന്മാരും

ഉറൂബ്.
"ആധുനിക പൂർവ്വകമായ ജാതിശരീരങ്ങളിൽനിന്നും നാടുവാഴിത്ത പ്രത്യയശാസ്ത്രത്താൽ നിർണ്ണ യിക്കപ്പെട്ട സ്വത്വഘടനയിൽനിന്നും വിടുതിനേടി ദേശീയ ആധുനികതയുടെ സ്വതന്ത്രവ്യക്തി ബോധത്തിലേക്ക് പരിണമിച്ചെത്തിയ മലബാറിൻ്റെ ജീവചരിത്രംതന്നെയാണ് ഉറൂബ് നോവലായി എഴുതുന്നത്.

KL0041
ജാതിവ്യവസ്ഥിതിയും കേരളചരിത്രവും

പി.കെ. ബാലകൃഷ്ണൻ.
1850-നും 1910-നും ഇടയ്ക്ക് കാർഷികഗ്രാമങ്ങളുടെ ആവിർ ഭാവംമുതലുള്ള സാമൂഹികചരിത്രമാണ് പി.കെ. ബാലകൃഷ്‌ണൻ പ്രധാനമായും ഈ കൃതിയിൽ പ്രതിപാദിക്കുന്നത്. കാർഷിക സമ്പദ്ഘടന. ജാതി. രാജവാഴ്‌ച. ഭാഷ, റോഡുകൾ. കാട് തുടങ്ങിയവയുടെ ജനനം മുതലുള്ള ചരിത്രവും ഗ്രന്ഥത്തിൽ പഠനവിധേ യമാക്കുന്നു.

KL0044
സഖാവ് പി കൃഷ്ണപിള്ള ഒരു സമഗ്ര ജീവചരിത്രപഠനം 

ഡോ. ചന്തവിള മുരളി.
കേരളചരിത്രത്തിലെ ഏറ്റവും സംഭവബഹു ലമായ രാഷ്ട്രീയ ജീവിതത്തിന്റെ സത്യ സന്ധവും ആധികാരികവുമായ വിവരണം
ദേശീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കേരളചരിത്രത്തിന്റെ രണ്ടു പതിറ്റാണ്ടു കാലത്തെ കിടയറ്റ റഫറൻസ് രേഖ
 

KL0043
അഗ്നിച്ചിറകുകൾ

 

എ.പി.ജെ. അബ്‌ദുൾ കലാം
മിസൈൽ ടെക്നോളജി വിദഗ്ദ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എ.പി.ജെ. അബ്‌ദുൾ കലാമിൻ്റെ ആത്മകഥ.

Books Available For Hire

KL0046
കർ‌ണ്ണൻ

 

ശിവാജി സാവന്ത്

മഹാഭാരതത്തിൻ്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിർസ്‌ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ അർത്ഥമന്വേഷി ക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കർണ്ണൻ. കുന്തി വൃഷാലി, ദുര്യോധനൻ. ശോണൻ. ശ്രീകൃഷ്ണൻ എന്നി വരുടെ ആത്മകഥാകഥനത്തിലൂടെ. ഒൻപത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. അത്യന്തം നൂതനമായ കഥാഖ്യാനരീതിയാലും ഭാവതലങ്ങളെ തൊട്ടുണർത്തുന്ന വൈകാരികസംഭവ ങ്ങളാലും സമ്പുഷ്ടമായ ഈ നോവലിൽ ഭാവനാസമ്പന്നനായ ഒരു ശില്‌പിയുടെ കരവിരുത് പ്രകടമാണ്.

KL0045
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

ടി.ഡി. രാമകൃഷ്‌ണൻ

"വർത്തമാനകാലരാഷ്ട്രീയവും ഭൂതകാലമിത്തും കൂട്ടിയിണക്കി രാമകൃഷ്‌ണൻ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എഴുതുമ്പോൾ മലയാള നോവൽ ഇന്നോളം കാണാത്ത ഒരു ഭാവനാഭൂപടം നമുക്കു മുന്നിൽ ചുരുൾ നിവരുകയാണ്. 

KL0047
 ഇന്ത്യയെ കണ്ടെത്തല്‍

ജവഹർലാൽ നെഹ്റു
ഭാരതത്തിന്റെ മഹത്തായ സംസ്‌കാരവും പാരമ്പര്യവും, ഇന്ത്യയെന്ന രാജ്യത്തിന്റെ ജനനത്തിലേക്ക് വഴിതെളിച്ച സ്വാതന്ത്ര്യസമരത്തിലെ ശ്രദ്ധേയമായ സംഭവങ്ങളും വിശദമാക്കുന്ന ക്ലാസിക് കൃതി.അഹമ്മദ്നഗർ കോട്ടജയിലിൽ തടവുകാരനായിരിക്കെ ജവഹർലാൽ നെഹ്റു എഴുതിയ കൃതി.

KL0048
ശാന്താറാം

 

ഗ്രിഗറി ഡേവിഡ് റോബർട്‌സ്

ബോംബെ മഹാനഗരത്തെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ കാവ്യാത്മകമായി ചിത്രീകരിക്കുന്ന നോവൽ ആസ്ട്രേലിയയിലെ ജയിലിൽനിന്നും തടവുചാടി ആ രാജ്യംതന്നെ വിടുന്നതിനിടയ്ക്ക് ബോംബെയിലെത്തിപ്പെടുകയും അവിടത്തെ ആയിരക്കണക്കിനു ചേരികളിലൊന്നിൽ അഭയംകണ്ടെത്തുകയും ചെയ്യുന്ന ലിൻഡ്സെയുടെ കഥ.

KL0049
ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം

നിക്കോസ് കാസാൻദ്‌സാകീസ്.

വേദപുസ്‌തകത്തിൽനിന്നും വിഭിന്നമായി യേശുവിൻ്റെ മാനുഷികവികാരങ്ങളെ ചിത്രീകരിച്ചതുവഴി വത്തിക്കാൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ. ദൈവ നിന്ദയെന്നും മതാവഹേളനം എന്നും മുദ്രചാർത്തിയ കാസാൻദ്സാകീസിൻ്റെ മാസ്റ്റർപീസ് നോവൽ.

KL0050
മീശ

 

എസ്. ഹരീഷ്
പുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെ ടുത്തുകയാണ് ആധുനിക ക്ലാസിക്ക്നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.

©Copyright. All rights reserved.

We need your consent to load the translations

We use a third-party service to translate the website content that may collect data about your activity. Please review the details in the privacy policy and accept the service to view the translations.