KL0052
ഘാതകൻ

 

കെ.ആർ. മീര
സമകാലിക രാഷ്ട്രവ്യവഹാരത്തിലെ ഒരു നിർണായകസന്ദർഭത്തിലുള്ള തുടക്കവും ഘാതകനെത്തേടിയുള്ള സത്യപ്രിയയുടെ അപസർപ്പണവും വായനക്കാരെ സവിശേഷമായൊരു ചിഹ്നവ്യൂഹത്തി ലേക്കു നയിക്കുന്നു. ഗാന്ധിനോട്ട് നിരോധ നവും നഗരത്തിലെ രാഷ്ട്രീയക്കൊലയും വധോദ്യമങ്ങളും അച്ഛൻ്റെ മരണവുമെല്ലാ മടങ്ങിയ ഈ ചിഹ്നവ്യൂഹം സത്യം. വ്യാജം. പ്രതിനിധാനം. മൂല്യം. മൂല്യശോഷണം. ഉന്മൂലനം തുടങ്ങിയ ഒട്ടേറെ സൂചകങ്ങളി ലേക്കു കൊണ്ടുപോകുന്നു. 

KL0051
ഒരു തെരുവിന്റെ കഥ

എസ്. കെ. പൊറ്റെക്കാട്ട്
രക്തവും മാംസവുമുള്ള മനുഷ്യജീവികളായി രുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാ നാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ശവക്കുഴിയിൽ, പട്ടടയിൽ അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞു പോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നു പോലും കാണുകയില്ല.  പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടപ്പെടുന്നു.... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.

KL0054
മരണം കാത്ത് ദൈവങ്ങൾ 

എം. സ്വരാജ്
പലപ്പോഴായി പ്രസിദ്ധീകരിച്ച സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക ലേഖനങ്ങളാണ് ഈ പുസ്‌തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് അതത് കാലത്തെ പ്രത്യേക പ്രശ്നങ്ങളോടുള്ള പ്രതികരണമായി എഴുതിയിട്ടുള്ള ലേഖനങ്ങളായതിനാൽ ആ ചരിത്രസംഭവത്തിലേക്കുള്ള ഒരെത്തിനോട്ടം കൂടിയാകുന്നു.
 

KL0053
അവസാനത്തെ പെൺകുട്ടി

നാദിയ മുറാദ് & ജെന്ന ക്രാജെസ്‌കി.

ഐസിസിൻ്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകൾക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്. നാദിയയുടെ ആറ് സഹോദരന്മാർ കൊല്ലപ്പെട്ടു. താമസിയാതെ അമ്മയും അവരുടെ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവൾ ചെറുത്തുനിന്നു. പ്രചോദിപ്പിക്കുന്ന ഈ ഓർമ്മക്കുറിപ്പ് ...

Books Available For Hire

KL0056
മുസ്സോളിനി

 

ആത്മകഥ: ഫാഷിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ പിതാവ് ഇറ്റാലിയൻ ഏകാധിപതി ബെനിറ്റോ മുസ്സോളിനിയുടെ ആത്മകഥ. ലോകചരിത്രത്തിൽ, വംശഹത്യകൾക്കും കൂട്ടക്കൊലകൾക്കും കാരണമായിത്തീർന്ന ഭീകരപ്രത്യയശാസ്ത്രത്തിൻ്റെ ആഴങ്ങളെ അപഗ്രഥിക്കാൻ സഹായിക്കുന്ന പുസ്‌തകം.

KL0055
ഒന്നാം ലോക മഹായുദ്ധം

പ്രൊഫ. എൻ. വാസുദേവൻ പിളള.
ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും പങ്കാളികളായ മഹായുദ്ധമായിരുന്നു ഒന്നാം ലോകമഹാ യുദ്ധം. മനുഷ്യൻ്റെ ഭാവി ഭാഗധേയത്തെ നിർണയിച്ച ഈ മഹായുദ്ധത്തിൻ്റെ കാര്യ കാരണങ്ങളെയും ഗതിവിഗതികളെയും സവി സ്‌തരം പ്രതിപാദിക്കുന്ന ഗ്രന്ഥം.

KL0057
 കാളി

 

അശ്വതി ശ്രീകാന്ത്
കണ്ടുമറന്നതോ. പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ. അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്‌നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങ ളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.

KL0058
രണ്ടാം ലോകമഹായുദ്ധം.

 

 

 

പ്രൊഫ. എബ്രഹാം. എം. നിധീരി
. മാനവരാശിക്ക് തിരാനാശം വിതച്ച രണ്ടാംലോക മഹായുദ്ധത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ സംഭവഗതികൾ ഒന്നുംവിടാതെ പ്രതിപാദിക്കുന്ന ഈ ബൃഹത്ഗ്രന്ഥം തയാറാക്കിയിരിക്കുന്നത് പ്രൊഫ. എബ്രഹാം. എം. നിധീരിയാണ്. ചരിത്രവിദ്യാർഥികൾക്കും അധ്യാപകർക്കും എന്നുവേണ്ട എല്ലാ മലയാളികൾക്കും ഒരു മുതൽക്കൂട്ടായിരിക്കും
ഈ പുസ്‌തകമെന്ന കാര്യം നിസ്തർക്കമാണ്.

KL0059
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

എം. മുകുന്ദൻ
"മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം. സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിൻ്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിൻ്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ:"

KL0060
ഒരു കുടയും കുഞ്ഞുപെങ്ങളും

മുട്ടത്തുവർക്കി.
മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങിനിൽക്കുന്ന രചനയാണ് 'ഒരു കുടയും കുഞ്ഞുപെങ്ങളും'. സ്നേഹബന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാ നയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്ര ങ്ങളും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു. കേരളത്തിൻ്റെ പ്രിയപ്പെട്ട ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തുവർക്കിയുടെ ലളിതവും സുന്ദരവുമായ ആഖ്യാനരീതി കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കും.

©Copyright. All rights reserved.

We need your consent to load the translations

We use a third-party service to translate the website content that may collect data about your activity. Please review the details in the privacy policy and accept the service to view the translations.