Books Available For Hire

KL0061
ബൊളീവിയൻ ഡയറി

ചെ ഗുവാര.
ലോകമെമ്പാടുമുള്ള വിപ്ലവപോരാട്ടങ്ങളുടെ സാർവ്വലൗകിക പ്രതീക മായ ചെ ഗുവാര തൻ്റെ ഐതിഹാസികമായ അവസാന പോരാട്ടത്തിന്റെ വിശദാംശങ്ങൾ പങ്കുവെക്കുന്ന കൃതി. ലോകസമത്വത്തിനും സാഹോദര്യ ത്തിനുമായി പോരാടാൻ ആയിരക്കണക്കിനാളുകൾക്ക് എക്കാലവും പ്രചോദനമേകുന്ന അനശ്വരകൃതി ഇന്നേവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത അപൂർവ്വ ചിത്രങ്ങൾ സഹിതം.

KL0062
യക്ഷി

 

മലയാറ്റൂർ.
യക്ഷികൾ എന്ന പ്രഹേളികയുടെ നിലനില്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളേജ് പ്രൊഫസറുമായ ശ്രീനിവാസൻ അവിചാരി തമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെൺകുട്ടി കടന്നുവരുന്നു. തുടർന്നുള്ള അവരുടെ ജീവിതത്തിൽ രാഗിണിയുടെ സ്വത്വംതന്നെ ചോദ്യച്ചിഹ്നമാവുന്നു. യാഥാർത്ഥ്യവും കാല്‌പനികതയും നിറഞ്ഞ നോവൽ വായനക്കാരനിൽ ആകാംക്ഷയുണർത്തുന്നു.

KL0063
ഇക്കിഗായ്

 

"നിങ്ങൾക്ക് നൂറുവർഷം ജീവിച്ചിരിക്കാൻ ഒരു വഴിയേയുള്ളൂ, അത് സദാ ഊർജസ്വലരായിരിക്കുക എന്നതാണ്"
ജപ്പാൻ പഴമൊഴി.

KL0064
ചാരുലത

 

രബീന്ദ്രനാഥ ടാഗൂർ
നസ്തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ആത്മ കഥാംശമുള്ള ഒരു നോവലായിട്ടാണ് പരിഗണിക്കപ്പെടുന്നത്. നിഷിദ്ധ മായ സ്നേഹത്തെ വളരെ ഒതുക്കത്തോടും പക്ഷതയോടെയുമാണ് ഈ നോവലിൽ ടാഗൂർ ആവിഷ്‌ക്കരിച്ചത്. നസ്തേനീർ സത്യജിത് റേയുടെ കൈകളിലൂടെ ചാരുലതയായി രൂപപ്പെട്ടപ്പോൾ അതിന്റെ ഖ്യാതി പതിന്മടങ്ങ് വർദ്ധിച്ചു. ഭാരതീയ ഭാഷകൾക്കു പുറമെ നിരവധി ലോകഭാഷകളിലും ഈ കഥ ഇതിനകം പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

KL0065
ഏറ്റവും പ്രിയപ്പെട്ട എന്നോട്

നിമ്ന വിജയ്
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറിത്തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിൻ്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രയ്ക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ ഒനാവൽ പൂർണമാകുന്നു...

KL0066
സദ്ദാം ഹുസൈൻ

 

കെ.എം.ലെനിൻ.

ലോകരാഷ്ട്രങ്ങളെ ചൊല്‌പടിയിലൊതുക്കുന്ന ആഗോളസാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിലെ രക്തസാക്ഷിയാണ് സദ്ദാംഹുസൈൻ.

ആ രാഷ്ട്രത്തലവനെ സ്ഥാനഭ്രഷ്‌ടനാക്കി ലോകം മുഴുവൻ കാൺകെ ഒരു ക്യാമറയുടെ മൂന്നിൽ നിർത്തി യുദ്ധക്കുറ്റങ്ങളുടെ പേരിൽ അമേരിക്ക പരസ്യമായി തൂക്കിക്കൊന്നു. മദ്ധ്യപൗരസ്‌ത്യദേശത്തെ മതേതരമായ ശക്തികളെ ഉന്മൂലനം ചെയ്‌ത്‌ മദ്ധ്യകാലഘട്ടത്തിലെ കൊടിയ വർഗ്ഗീയതയെ അമേരിക്കൻ സഹായത്തോടെ പുനഃസ്ഥാപിക്കുകയും ചെയ്‌തു. ഒരു പതിറ്റാണ്ടിനുശേഷം രക്തപങ്കിലമായ ആ നാൾവഴികളെ ഓർത്തെടുക്കുകയാണ് ഗ്രന്ഥകാരൻ, ഒപ്പം സദ്ദാംഹുസൈനെന്ന നേതാവിൻറെ ശക്തിദൗർബല്യങ്ങളേയും വിലയിരുത്തുന്നു.

View the list of more available books here.

Contact us if looking for any specific book

©Copyright. All rights reserved.

We need your consent to load the translations

We use a third-party service to translate the website content that may collect data about your activity. Please review the details in the privacy policy and accept the service to view the translations.